സ്കൂട്ടർ തീപിടിച്ച് കത്തി നശിച്ചു.

Estimated read time 1 min read

തിരുവനന്തപുരം വിളപ്പിൽശാലയിൽ ഒല സ്കൂട്ടറിന് തീപിടിച്ച് കത്തി നശിച്ചു. ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് കടുത്ത ചൂട് അനുഭവപ്പെട്ടപ്പോൾ യാത്രക്കാരൻ വാഹനം നിർത്തി, പെട്ടന്ന് തന്നെ സ്കൂട്ടറിന് തീപിടിക്കുകയായിരുന്നു. കാട്ടാക്കടയിൽ നിന്നും ഫയർ യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്. ആർക്കും പരുക്കില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന OLA ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ഒട്ടേറെ തവണ തീപിടിച്ചിട്ടുണ്ട്.

+ There are no comments

Add yours