സ്വകാര്യ പ്രസിലെ പേപ്പർ മെഷീനിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.

Estimated read time 0 min read

കൊച്ചി : കൊച്ചിയിലെ സ്വകാര്യ പ്രസിലെ പേപ്പർ പഞ്ചിങ് മെഷീനിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. വടുതല പൂതാംമ്പിള്ളി വീട്ടിൽ പരേതനായ പി.ജെ. അലക്‌സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകൻ അലൻ അലക്സാണ്ടറാണ് (27) മരിച്ചത്.

വടുതലയിലെ ജോൺസൺ ബൈൻഡേഴ്‌സ് എന്ന സ്ഥാപനത്തിൽ ശനിയാഴ്ച‌ വൈകീട്ടായിരുന്നു അപകടം. ജോലിക്കിടെ, പഞ്ചിങ് മെഷീനിൽ കുടുങ്ങിയ കടലാസ് എടുക്കാൻ ശ്രമിക്കവേ അലൻ്റെ കൈ മെഷിനിൽ കുടുങ്ങുകയായിരുന്നു.

പിന്നീട് യന്ത്രഭാഗങ്ങൾക്കുള്ളിൽ ശരീരത്തിന്റെ മുകൾഭാഗം കുടുങ്ങുകയും ദാരുണമായി മരിക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാൽപതോളം തൊഴിലാളികളാണു ജോൺസൺ ബൈൻഡേഴ്സിലുള്ളത്. തൊഴിലാളികൾക്കുള്ള സുരക്ഷ സംവിധാനങ്ങൾ സ്ഥാപനത്തിൽ ഒരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്.

+ There are no comments

Add yours