ഇതിഹാസ ചിത്രം ‘രാമായണ’; നവംബര്‍ ആറിന് ആഗോള റിലീസ് ധര്‍മ പ്രൊഡക്ഷന്‍സ് ഏകദേശം 250 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഇന്ത്യന്‍ തിയേറ്റര്‍ വിതരണ അവകാശം സ്വന്തമാക്കിയത്…

Estimated read time 1 min read

ഇതിഹാസ ചിത്രം ‘രാമായണ’; നവംബര്‍ ആറിന് ആഗോള റിലീസ് —-
ധര്‍മ പ്രൊഡക്ഷന്‍സ് ഏകദേശം 250 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഇന്ത്യന്‍ തിയേറ്റര്‍ വിതരണ അവകാശം സ്വന്തമാക്കിയത്.

ദൃശ്യവിസ്മയം ‘രാമായണ’ത്തിന്റെ ആഗോള റിലീസ് തിയതി പുറത്തുവിട്ടു. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഒന്നാം ഭാഗം 2026 നവംബര്‍ ആറിന് ദീപാവലി റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. സോണി പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ചിത്രം അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗം 2027-ലെ ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രത്തില്‍ ശ്രീരാമനായി രണ്‍ബീര്‍ കപുറും സീതയായി സായ് പല്ലവിയും രാവണനായി കന്നഡ സൂപ്പര്‍ താരം യാഷും വേഷമിടുന്നു. ശ്രീരാമന്റെയും സീതയുടെയും വനവാസവും തുടര്‍ന്ന് രാവണന്‍ സീതയെ അപഹരിക്കുന്നതു വരെയുള്ള സംഭവവികാസങ്ങളുമാണ് ആദ്യ ഭാഗത്തില്‍ പ്രതിപാദിക്കുന്നത്. ഇതോടൊപ്പം ഹനുമാനായി സണ്ണി ഡിയോളും ലക്ഷ്മണനായി രവി ദുബെയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.അന്താരാഷ്ട്ര നിലവാരത്തില്‍ എമാക്‌സ് ഫോര്‍മാറ്റിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഓസ്‌കര്‍ ജേതാക്കളായ ഡിഎന്‍ഇജി ആണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് നിര്‍വഹിക്കുന്നത്. ലോകപ്രശസ്ത സംഗീത സംവിധായകന്‍ ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനും ഒന്നിച്ചാണ് ചിത്രത്തിനു സംഗീതമൊരുക്കുന്നത്.പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് ഏകദേശം 250 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഇന്ത്യന്‍ തിയേറ്റര്‍ വിതരണ അവകാശം സ്വന്തമാക്കിയത്.

+ There are no comments

Add yours