സൈജു കുറുപ്പ്; ‘ആരം’ സെപ്റ്റംബര്‍ 25-ന്
സൈജു കുറുപ്പ് നായകനായെത്തുന്ന പുതിയ ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രം ‘ആരം’ സെപ്റ്റംബര്‍ 25-ന് തിയേറ്ററുകളിലെത്തും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആന്റോ ഈപ്പന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൈജു കുറുപ്പ് എത്തുന്നത്.രാജേഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണു രാമചന്ദ്രനാണ്. സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവവികാസങ്ങളും തുടര്‍ന്നുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും ഉദ്വേഗം നിറഞ്ഞ അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം.സിദ്ദിഖ്, അസ്‌കര്‍ അലി, അഞ്ചു കുര്യന്‍, സുധീഷ്, ഉണ്ണി ലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവന്‍, സുരഭി സന്തോഷ്, ഗോകുലന്‍, റിയാസ് നര്‍മകല, ജയരാജ് വാര്യര്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.










+ There are no comments
Add yours