മാരക മയക്കുമരുന്നായ മെത്ത് ആംഫിറ്റമിനുമായി ഡീഅഡിക്ഷൻ സെന്റർ ജീവനക്കാരൻ ഡൂളി വിവേക് പിടിയിൽ.
കൊരട്ടി ചെറ്റാരിയ്ക്കലിൽ 4.5 ഗ്രാം മാരക മയക്കുമരുന്നായ മെത്ത് ആംഫിമിനുമായി ചെറ്റാരിക്കൽ സ്വദേശി മാങ്ങാട്ടുകര വീട്ടിൽ വിവേക്എന്ന ഡൂളി വിവേക് (25) നെയാണ് ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി.യു വിൻ്റെ നേതൃത്വത്തിലുളള സംഘം അറസ്റ് ചെയ്തത്. കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുവരുന്ന് വിൽപ്പന നടത്തി വന്നിരുന്ന വിവേക് നിലവിൽ കറുകുറ്റിയിലെ ഒരു സ്വകാര്യ ഡി – അഡിക്ഷൻ സെൻ്ററിൽ ജോലി ചെയ്തു വരുന്നതായും അവിടെ വരുന്ന രോഗികളക്ക് സ്ഥാപനഅധികാരികൾ അറിയാതെ മയക്കുമരുന്ന് വിൽപ്പന നടത്തി വരുന്നതുമായ വിവരം ശ്രദ്ധയിൽ പെട്ട ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികുടിയത് . അങ്കമാലി കേന്ദ്രീകരിച്ച മയക്കുമരുന്ന് ലോബിയിലെ കണ്ണിയാണ് ഇയാൾ . കഴിഞ്ഞ ദിവസം അങ്കമാലി ആലുവ കേന്ദ്രീകരിച്ച് വിവിധ രാസലഹരി കേസുകൾ കണ്ടെടുത്തിരുന്നു . അതിനെ തുടർന്ന് നടത്തിയ അന്വേഷണവും വിവേകിനെ പിടികൂടുന്നതിന് സഹായിച്ചു. പോയൻ്റ് എന്ന കോഡ് ഉപയോഗിച്ചാണ് ഇയാൾ രാസലഹരി വിറ്റിരുന്നത്. അര ഗ്രാമിന് 3000 രൂപ നിരക്കിലാണ് ചില്ലറ കച്ചവടം നടത്തി വന്നിരുന്നത് .ഇയാൾ മുൻപും രാസലഹരി , അടി പിടി കേസുകളിൽ പ്രതിയാണ്. പ്രതിയെ പിടികൂടിയ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഷഫീക്ക് ടി.എ , CEO മാരായ പ്രണേഷ് പി.പി , അജിത്ത് പി.എ , അനീഷ് ചന്ദ്രൻ , മുഹമ്മദ് ഷാൻ , WCEO കാവ്യ കെ.എസ് എന്നിവർ ഉണ്ടായിരുന്നു.




+ There are no comments
Add yours