കള്ള്ഷാപ്പിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ  പ്രതികളായ  രണ്ട് പേർ റിമാന്റിൽ

Estimated read time 1 min read

*കള്ള്ഷാപ്പിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമനൽ കേസുകളിൽ പ്രതികളായ  രണ്ട് പേർ റിമാന്റിൽ*

കൊടുങ്ങല്ലൂർ : 11-07-2025 തിയ്യതി വൈകീട്ട് 06.30 മണിയോടെ എറിയാട് കള്ള്ഷാപ്പിൽ വച്ച്  എറിയാട് പേബസാർ സ്വദേശി എടപ്പുള്ളി വീട്ടിൽ മുഹമ്മദ് റാഫി 32 വയസ് എന്നയാളെ  പ്രതിയുമായുളള കടലിലെ പണിസംബന്ധമായ വാക്കുതർക്കത്തെ തുടർന്നുളള വൈരാഗ്യത്താൽ  കളളുകുപ്പികൊണ്ട് തലയിലടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ എറിയാട് സുനാമി ഇന്നതി സ്വദേശി വളവത്ത് വീട്ടിൽ സന്ദീപ് 34 വയസ്,  എറിയാട് ബ്ലോക്ക്   സ്വദേശി  പുന്നിലത്ത് വീട്ടിൽ മുഹമ്മദ് റാഫി 44 വയസ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 12-07-2025 തിയ്യതി റിമാൻഡ് ചെയ്തു

സന്ദീപ് കൊടുങ്ങല്ലൂർ, അതിരപ്പിള്ളി, ചാവക്കാട് പോലീസ് സ്റ്റേഷനുകളിയായി ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, രണ്ട് തട്ടിപ്പ് കേസിലും, മദ്യലഹരിയിൽ അപകടകരമായ രീതിയൽ വാഹനമോടിച്ച കേസിലും, പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച ഒരു കേസിലും അടക്കം ആറ് ക്രിമിനൽ കേസിലെ പ്രതിയാണ്.


മുഹമ്മദ് റാഫി കൊടുങ്ങല്ലൂർ, മതിലകം പോലീസ്  സ്റ്റേഷനുകളിലായി ഒരു വധശ്രമക്കേസിലും, രണ്ട് അടിപിടിക്കേസിലും, മദ്യലഹരിയിൽ അപകടകരമായ രീതിയൽ വാഹനമോടിച്ച രണ്ട് കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജന ശല്യമുണ്ടാക്കിയ രണ്ട് കേസിലും, മറ്റൊരാളുടെ ജീവന് അപകടമുണ്ടാവുന്ന പ്രവർത്തി ചെയ്ത കേസിലും അടക്കം എട്ട് ക്രിമിനൽ കേസിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ സാലിം.കെ, ജൂനിയർ എസ്.ഐ മാരായ വെഷ്ണവ്, ജിജീഷ്, സി.പി.ഒ മാരായ ജാക്സൺ, വിഷ്ണു, അജീഷ് എന്നിവരാണ്  പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുള്ളത്.

+ There are no comments

Add yours