‘മോശം പരാമർശങ്ങൾക്ക്’ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ മാപ്പ് അപേക്ഷ സുപ്രീം കോടതി  തള്ളി.

Estimated read time 1 min read

പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച മൂന്ന് സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ കേണൽ ഓഫീസർ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ ‘മോശം പരാമർശങ്ങൾക്ക്’ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ മാപ്പ് അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച തള്ളി.

ക്ഷമാപണം ആത്മാർത്ഥതയില്ലാത്ത “മുതലക്കണ്ണീർ” ആണെന്നും അദ്ദേഹത്തിന്റെ്റെ പരാമർശങ്ങൾ “തികച്ചും ചിന്താശൂന്യമായിരുന്നു” എന്നും ചൂണ്ടിക്കാട്ടി കോടതി മന്ത്രിയെ ശാസിച്ചു.

“നിങ്ങൾ നടത്തിയ മോശം പരാമർശങ്ങ തികച്ചും ചിന്താശൂന്യമായിരുന്നു. ആത്മാർത്ഥമായ ഒരു ശ്രമം നടത്തുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞത് എന്താണ്? ഞങ്ങൾക്ക് നിങ്ങളുടെ ക്ഷമാപണം ആവശ്യമില്ല. നിയമപ്രകാരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം,” ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

+ There are no comments

Add yours