ഇല്ലാത്ത മോഷണത്തിൻ്റെ പേരിൽ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂറോളം ചോദ്യം ചെയ്ത സംഭവത്തിൽ പേരൂർക്കട എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന തിരുവനന്തപുരം പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എസ്ഐക്കെതിരെ നടപടിയെടുത്തതിൽ സന്തോഷമുണ്ടെന്നും മറ്റ് രണ്ട് പൊലീസുകാർക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊലീസിന്റെ മാനസിക പീഡനത്തിനിരയായ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ മാറ്റി നിർത്തി അന്വേഷണം നടത്തിയാൽ മാത്രമേ തനിക്ക് നിതീ ലഭിക്കുകയുള്ളു. തന്നോട് ഏറ്റവും മോശമായി പെരുമാറിയത് പ്രസന്നൻ എന്ന പൊലീസുകാരനാണെന്നും വ്യാജ പരാതിയിൽ നടപടി വേണമെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു


+ There are no comments
Add yours