കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട.

Estimated read time 0 min read

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. 58 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി അമ്പായത്തോട് സ്വദേശി പുല്ലുനല വീട്ടിൽ മിർഷാദ് എന്ന മസ്ത‌ാൻ ആണ് എക്സൈസ് പരിശോധനയിൽ പിടിയിലായത്. താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരനാണ് മിർഷാദ് എന്ന് എക്സൈസ് വ്യക്തമാക്കി. കോഴിക്കോട് എംഡിഎംഎ പൊതി വിഴുങ്ങി ചികിത്സയിലിരിക്കെ മരിച്ച ഷാനിദിന്റെ സുഹൃത്താണ് മിർഷാദെന്നും എക്സൈസ് പറഞ്ഞു. നിരവധി എംഡിഎംഎ കേസുകളിൽ പ്രതിയാണ് മിർഷാദ്.

പെട്രോളിങ്ങിനിടെ പൊലിസിനെ കണ്ട ഷാനിദ് കയ്യിലുണ്ടായ ലഹരി പൊതികൾ വിഴുങ്ങുകയായിരുന്നു. ഷാനിദിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ലഹരി ശൃംഖലയിൽ സജീവമായിരുന്നു ഷാനിദ്.

+ There are no comments

Add yours