നടി ബിന്ദു ഘോഷ് അന്തരിച്ചു
തമിഴ് നടി ബിന്ദു ഘോഷ് (76) അന്തരിച്ചു. രജനീകാന്ത്, പ്രഭു, വിജയകാന്ത്, ഗൗണ്ടമണി തുടങ്ങിയവർക്കൊപ്പം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. ഹാസ്യ വേഷങ്ങളാണ് കൂടുതലും ചെയ്തത്. ഹൃദയം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കമൽഹാസൻ ആദ്യമായി അഭിനയിച്ച കളത്തൂർ കണ്ണമ്മയിൽ ബാലതാരമായാണ് സിനിമയിലെത്തിയത്. പുരുഷ ഹാസ്യ താരങ്ങൾ നിറഞ്ഞുനിന്നിരുന്ന കാലത്ത് ആ മേഖലയിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയേയാണ് നഷ്ടമായത്.
തമിഴ് നടി ബിന്ദു ഘോഷ് അന്തരിച്ചു.

+ There are no comments
Add yours