എമ്പുരാൻ….ഇന്ന് വമ്പൻ പ്രഖ്യാപനം

Estimated read time 0 min read

റിലീസിന് പത്ത് ദിവസം ബാക്കി നിൽക്കെ പ്രമോഷൻ പരിപാടികൾ തകൃതിയാക്കാൻ മോഹൻലാൽ ചിത്രം എമ്പുരാന്റെ അണിയറപ്രവർത്തകർ.

ഏറ്റവും ഒടുവിലായി ഒരു വമ്പൻ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും എന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. റിവോൾവർ പിടിച്ചിരിക്കുന്ന കൈകളുടെ ചിത്രമുള്ള ഒരു പോസ്റ്ററും എമ്പുരാൻ ടീം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇന്ന് വൈകുന്നേരം 6 മണിക്കാണ് ഈ പ്രഖ്യാപനം അണിയറപ്രവർത്തകർ പുറത്തു വിടുക.

പൃഥ്വിരാജും സംഘവും ഒളിപ്പിച്ചു വെച്ചിരിക്കുന്ന സർപ്രൈസ് എന്താണെന്ന ചോദ്യങ്ങളാണ്, പങ്കുവെച്ച പോസ്റ്ററിന്റെ കമന്റ് ബോക്സസ് നിറയെ. ചിത്രത്തിന്റെ ട്രൈലറിന്റെ അപ്പ്ഡേറ്റ് ആണോ, അതോ ചിത്രത്തിലുള്ള അതിഥിവേഷമോ വില്ലൻ വേഷമോ ചെയ്യുന്ന നടൻ്റെ ക്യാരക്റ്റർ പോസ്റ്റർ ആണോ വരാൻ പോകുന്നത് എന്നൊക്കെയാണ് ചിലർ കമൻ്റിൽ ചോദിക്കുന്നത്.

+ There are no comments

Add yours