വണ്ടിപ്പെരിയാറിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു
വണ്ടിപ്പെരിയാറിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു. ദൗത്യസംഘത്തിന് നേരെ പാഞ്ഞെടുത്ത കടുവയെ ഉദ്യോഗസ്ഥർ വെടിവെച്ചിരുന്നു. 2 തവണ മയക്കുവെടി വച്ചിട്ടും മയങ്ങാതിരുന്ന കടുവ ദൗത്യസംഘത്തിലെ 2 പേർക്ക് നേരെ പാഞ്ഞടുത്തു. ഒരാളുടെ ഹെൽമറ്റും ഷീൽഡും തട്ടിമാറ്റിയതിന് പിന്നാലെയാണ് കടുവയെ വെടിവച്ചത്. സ്വയരക്ഷയ്ക്കായി ദൗത്യസംഘം നിറയൊഴിച്ചു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വനംവകുപ്പ് അറിയിച്ചത്.


+ There are no comments
Add yours