നീറ്റ്, കീം പരീക്ഷകൾക്ക് സൈലം കോച്ചിങ്ങ് സെൻറർ ഹോളി ഗ്രേസ് അക്കാദമിയിലും. മാള നീറ്റ്, കീംഅ പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിനായി സൈലം കോച്ചിങ്ങ് സെൻറർ 20 മുതൽ മാള ഹോളി ഗ്രേസ് അക്കാദമിയിൽ ആരംഭിക്കും. പ്രവേശന പരീക്ഷ മേഖലയിലെ പ്രഗത്ഭരായ അദ്ധ്യാപകരാണ് ക്ളാസ് എടുക്കുന്നത്. നീറ്റ് പരീക്ഷക്കും കീം പരീക്ഷക്കും വെവ്വെറെ ക്ളാസുകളാണ് നടത്തുന്നത്. മാളയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ, സൈലം അക്കാദമി കോർഡിനേറ്റർമാരായ സുമി റോക്സി, വിവേക് എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 7736488894, 7994013540 എന്നീ മൊബൈൽ നമ്പറിൽ ബന്ധപ്പെടണം.


+ There are no comments
Add yours