കളമശ്ശേരി പോളിടെക്നിക്കിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ അഭിരാജിനെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കി. ഇന്നലെ നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് നടപടി. പോളിടെക്നിക്കിലെ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു അഭിരാജ്. സംഭവത്തിൽ പിടിയിലായതിന് പിന്നാലെ തന്നെ കുടുക്കാൻ ശ്രമം നടന്നു എന്നായിരുന്നു അഭിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിൽ നിന്ന് രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്‌ച രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലർച്ചെ വരെ നീളുകയായിരുന്നു. സംഭവത്തിൽ അഭിരാജിന് പുറമേ കെഎസ് പ്രവർത്തകൻ ആകാശ്, ആദിത്യൻ എന്നിവരെയും പിടികൂടി. ഇതിൽ ആകാശിന്റെ മുറിയിൽ നിന്നാണ് 1.9 കിലോ കഞ്ചാവ് പിടികൂടിയത്.


+ There are no comments
Add yours