മലയാളം കണ്ട ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങിയ സിനിമയായ എമ്പുരാൻറെ വരാനിരിക്കുന്ന റിലീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ചിത്രം മാർച്ച് 27 ന് തന്നെ എത്തും. എമ്പുരാന്റെ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസും തമിഴ് സിനിമയിലെ വമ്പൻ ബാനറായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എന്നാൽ റിലീസിന് മുന്നോടിയായി ഇരുവർക്കുമിടയിൽ തർക്കം ഉടലെടുത്തിരുന്നു. ആശിർവാദിനും ലൈക്കയ്ക്കുമിടയിലുള്ള പ്രശ്‌ങ്ങൾ പരിഹരിച്ച് മലയാളത്തിലെ പ്രമുഖ ബാനറായ ശ്രീ ഗോകുലം മൂവീസ് ആണ് രംഗത്തെത്തിയത്. ലൈക്ക പ്രൊഡക്ഷൻസിൽ നിന്ന് ചിത്രത്തിന്റെ വിതരണം ഗോകുലം മൂവീസ് ഏറ്റെടുത്തു. കേരളത്തിൽ ആശിർവാദ് തന്നെ ചിത്രം തിയറ്ററുകളിലെത്തിക്കും.
ഗോകുലം മൂവീസുമായുള്ള അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ച് ടീം എമ്പുരാൻ. നടനും സംവിധായകനുമായ പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് ഗോകുലം ഗോപാലന് നന്ദി അറിയിക്കുന്നതായി പൃഥ്വിരാജ് പറഞ്ഞു. മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററിൽ എത്തുമെന്നും പൃഥ്വി അറിയിച്ചു. ലൈക്ക മുടക്കിയ മുഴുവൻ തുകയും തിരിച്ചു നൽകിയാണ് ഗോകുലം മൂവീസ് എമ്പുരാൻ ടീമിലേക്ക് എത്തുന്നത്





+ There are no comments
Add yours