തൃശൂർ പൂരം പൊലിമയോടെയും പ്രൗഢിയോടെയും ഏറ്റവും സുരക്ഷിതമായും നടപ്പിലാക്കാൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും തൃശൂർ കോർപ്പറേഷനും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റെ ഉത്തരവിനെ തുടർന്നുള്ള അനിശ്ചിതത്വം ഒഴിവാക്കാൻ ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും പെസൊ പ്രതിനിധികളും പ്രത്യേകം യോഗം ചേർന്ന് പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. മെയ് ആറിനാണ് തൃശൂർ പൂരം. സാമ്പിൾ വെടിക്കെട്ട് നാലിന് നടക്കും.



+ There are no comments
Add yours