ആറ്റുകാൽ പൊങ്കാല ഇന്ന്; ചടങ്ങിന്റെ സമയങ്ങൾ ഇങ്ങനെ
ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്കായി തലസ്ഥാന നഗരി ഒരുങ്ങി കഴിഞ്ഞു. ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാൻ കാത്തിരിക്കുന്നത് ഭക്തലക്ഷങ്ങളാണ്. രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും. 10.15നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.15ന് നിവേദ്യം നടക്കും. മുൻ വർഷങ്ങളേക്കാൾ തിരക്ക് ഇത്തവണയുണ്ട്. ശക്തമായ സുരക്ഷ പൊലീസും ഒരുക്കിയിട്ടുണ്ട്.


+ There are no comments
Add yours