നഴ്സു‌മാർ വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വച്ച നഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റിൽ.

Estimated read time 0 min read

കോട്ടയം മെഡിക്കൽ കോളജിൽ നഴ്സു‌മാർ വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വച്ച നഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റിൽ. നഴ്‌സിങ് ട്രെയിനി മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫാണ് ഗാന്ധി നഗർ പൊലീസന്റെ പിടിയിലായത്.

കോട്ടയം മെഡിക്കൽ കോളജ് ബിഎസ്സി നഴ്സിങ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്. ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്.

ഉടൻ വിവരം അധികൃതരെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

+ There are no comments

Add yours