ഗുരുവായൂർ ആനയോട്ടം; കൊമ്പൻ ബാലു വിജയി

Estimated read time 0 min read

ഗുരുവായൂർ ആനയോട്ടം; കൊമ്പൻ ബാലു വിജയി



ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ടത്തിൽ ഗുരുവായൂർ ബാലു വിജയിച്ചു. ചെന്താമരാക്ഷൻ രണ്ടാം സ്ഥാനം നേടി. കിഴക്കെ ഗോപുര കവാടം കടന്ന് ആദ്യം ക്ഷേത്രവളപ്പിൽ പ്രവേശിച്ച ബാലുവിനെ വിജയിയായി പ്രഖ്യാപിച്ചു.

നേരത്തേ നിശ്ചയിച്ച 12 ആനകളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് അഞ്ച് ആനകളെ തിരഞ്ഞെടുത്തത്. ഉച്ചയ്ക്ക് മൂന്നിനാണ് ആനയോട്ടം തുടങ്ങിയത്. പിടിയാന ദേവി നാലാം സ്ഥാനത്തെത്തി. ഞായറാഴ്‌ച ബ്രഹ്‌മകലശത്തിനുശേഷം കിഴക്കേ ദീപസ്‌തംഭത്തിനു മുന്നിൽ ദേവസ്വം ചെയർമാൻ വികെ വിജയന്റെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.

+ There are no comments

Add yours