എം എസ് എം ഇകളെ ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാർ പുതിയ ആഗോള
ചട്ടക്കൂട് സൃഷ്ടിക്കും : മന്ത്രി പി. രാജീവ്
തിരുവനന്തപുരം : ഉല്പാദന മേഖലയിലെ എം എസ്എം ഇ (മൈക്രോ സ്മാൾ ആന്റ് മീഡിയം എന്റർപ്രൈസസ് )കൾക്ക്
ആഗോള അംഗീകാരം നേടുന്നതിനായി സംസ്ഥാന സർക്കാർ ആന്തരിക ഗുണനിലവാര, മാനദണ്ഡങ്ങൾക്കായി ആഗോള ചട്ടക്കൂട് സൃഷ്ടക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
സംസ്ഥാനത്ത് ശരാശരി 100 കോടി രൂപയുടെ വിറ്റുവരവുള്ള 1000 വ്യവസായങ്ങളുടെ കൂട്ടം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് 3,20000 പുതിയ ബിസിനസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
ദക്ഷിണേന്ത്യയിലെ മുൻനിര പി വി സി പൈപ്പ്, ഇലക്ട്രിക്കൽ കോൺഡ്യൂയിറ്റ്
നിർമ്മാതാക്കളിൽ ഒന്നായ സോൾവ് പ്ലാസ്റ്റിക് പ്രൊഡകറ്റ്സ് ലിമിറ്റഡ് (ബാൽകോ)യ്‌ക്ക് കേന്ദ്ര സർക്കാരിന്റെ മൈക്രോ സ്മാൾ ആന്റ് മീഡിയം എന്റർ
പ്രൈസസ് മന്ത്രാലയത്തിന്റെ
സീറോ ഡിഫെക്ട് സീറോ എഫക്ട് ഗോൾഡ് സർട്ടിഫിക്കറ്റ്(സെഡ് )
നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമാവധി ഗുണമേന്മയും പരിസ്ഥിതി സംരക്ഷണ ബോധവുമുള്ള എം എസ്എം ഇ സംരംഭങ്ങൾക്ക് നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന അംഗീകാരമാണിത്. ഇന്ത്യയിലെ പിവിസി ഉല്പാദന മേഖലയിൽ സർട്ടിഫിക്കേഷൻ ലഭിച്ച ആറു കമ്പനികളിൽ ഒന്നാണ് ബാൽകോ. സെഡ് ഗോൾഡ് സർട്ടിഫിക്കേഷൻ ബാൽകോ മാനേജിംഗ് ഡയറക്ർ ബി. സുധീർകുമാറിന് മന്ത്രി കൈമാറി.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ പിവിസി പൈപ്പ് നിർമ്മാണ കമ്പനിയാണ് 1991 ൽ രൂപം കൊണ്ട ബാൽകോ.
കഴിഞ്ഞ വർഷം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിജയകരമായി ലിസ്റ്റ് ചെയ്തതിന് ബാൽകോയ്‌ക്ക് എൻഎസ്‌ഇ ലിസ്റ്റഡ് സർട്ടിഫിക്കറ്റ് കൈമാറിയ ചടങ്ങും നടന്നു.
ബാൽകോ ഡയറക്ടർ ഡോ. കേശവ് മോഹൻ,
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രൈമറി മാർക്കറ്റ് റിലേഷൻഷിപ് സീനിയർ മാനേജർ
ഹിമാൻഷു ശ്രീവാസ്തവ,
എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടർ
രേഖ കുട്ടപ്പൻ,
ബാൽകോ ഡയറക്ടർ (ടെക്‌നിക്കൽ) ശങ്കർ എസ്, കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ്
രഞ്ജിത് കാർത്തികേയൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷൻ
ബാൽകോയ്‌ക്ക് സെഡ് സർട്ടിഫിക്കറ്റ് നൽകിയ ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു


+ There are no comments
Add yours