അയ്യപ്പനെ യോഗനിദ്രയിലാക്കി; ശുഭ സമാപ്തി
ജനസാഗരം തൊഴുത് മടങ്ങിയ തൃപ്തിയോടെ ഒരു മണ്ഡലകാലം അവസാനിച്ചു. രാവിലെ അഞ്ചിന് നടതുറന്ന ശേഷം നിവേദ്യവും അഭിഷേകവും കഴിച്ചു. തന്ത്രിയുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം നടന്നു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മ പുലർച്ചെ ദർശനം നടത്തി മടങ്ങി. അയ്യപ്പനെ ഭസ്‌മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് യോഗനിദ്രയിലാക്കി നടയടച്ചതോടെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് സമാപ്‌തിയായി.


+ There are no comments
Add yours