തൃശൂർ കത്തിക്കുത്ത് കേസിലെ പ്രതി  നേർച്ച ആഘോഷത്തിനിടെ അറസ്റ്റിൽ

Estimated read time 0 min read

തൃശൂർ കത്തിക്കുത്ത് കേസിലെ പ്രതിയെ മരുതയൂർ ചന്ദനക്കുടം നേർച്ച ആഘോഷത്തിനിടെ അറസ്റ്റ് ചെയ്തു. മരുതയൂർ അമ്പാടി വീട്ടിൽ അതുൽ കൃഷ്ണയാണ് (19) അറസ്റ്റിലായത്. രണ്ട് മാസം മുമ്പ് മരുതയൂർ ആരോഗ്യ കേന്ദ്രത്തിന് സമീപം മുഹമ്മദ് ആദിൽ എന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ മൂന്നാം പ്രതിയാണ്. ബൈക്കിൽ പോകുമ്പോൾ വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. വെള്ളിയാഴച നേർച്ച ആഘോഷത്തിനിടെ ഒരു നാട്ട് കാഴ്ച‌യിലെ ആനയുടെ മൂന്നാം പാപ്പാനായി നടക്കുന്നത് കണ്ട പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എസ്.ഐ. യു. മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

+ There are no comments

Add yours