എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിനാണെന്നും പിന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും    ഹൈക്കോടതിയുടെ രൂക്ഷവിമർശനം…

Estimated read time 0 min read

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനാണ്?. പിന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് എന്താണ് പണിയെന്ന് കോടതി ചോദിച്ചു. സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

പ്രോസിക്യൂഷൻ വാദത്തിനിടെയായിരുന്നു കോടതിയുടെ വിമർശനം. ശബരിമല ശ്രീകോവിലിന്റെ വാതിൽ, കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ അടക്കമുള്ളവ സ്വർണം പൂശുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റിയെയാണ് ഏൽപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അപ്പോഴാണ് എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ ദേവസ്വം ബോർഡിന് വേറെന്താണ് പണിയെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് മുൻ എ പത്മകുമാർ, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, ശബരിമല മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യഹർജികളാണ് കോടതി പരിഗണിക്കുന്നത്. ശബരിമലയിൽ പല ആവശ്യങ്ങൾക്കായി താൻ 1.40 കോടി രൂപയോളം ചെലവഴിച്ചു. ഇപ്പോൾ 25 ദിവസമായി ജയിലിൽ കഴിയുകയാണെന്നും ഗോവർധൻ കോടതിയെ അറിയിച്ചു. തികഞ്ഞ അയ്യപ്പഭക്തനായ തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

+ There are no comments

Add yours