റിജിത്ത് വധക്കേസ്: RSS-BJP പ്രവർത്തകർക്ക് ജീവപര്യന്തം
കണ്ണൂർ കണ്ണപുരത്ത് DYFI പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം. 9 RSS-BJP പ്രവർത്തകർക്കാണ് തലശേരി കോടതി ജീവപര്യന്തം വിധിച്ചത്. 2005 ഒക്ടോബർ 3ന് ചുണ്ട തച്ചൻക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് സൃഹുത്തുക്കൾക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് പ്രതികൾ റിജിത്തിനെ (26) വെട്ടിക്കൊന്നത്. 10 പ്രതികളിൽ ഒരാൾ വാഹനാപകടത്തിൽ മരിച്ചിരുന്നു.


+ There are no comments
Add yours