മാള : മുൻ വൈരാഗ്യത്താൽ യുവാവിനെ ഹെൽമെറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച പ്രതികളെ റിമാൻഡ് ചെയ്തു…       

 മാള  ഇക്കഴിഞ്ഞ  തിങ്കളാഴ്ച പുത്തൻചിറ മങ്കിടിയിൽ മുൻ വൈരാഗ്യത്താൽ പുത്തൻ ചിറ കണ്ണികുളങ്ങര വൈപ്പിൻ കാട്ടിൽ മുഹമ്മദ് സെയ്തർ, സുഹൃത്ത് കൊല്ലാടത്ത് വീട്ടിൽ ഹാരിസ് എന്നിവരെ ഹാരീസിൻറെ വീടിൻറെ മുൻവശത്ത് വച്ച് ഇരുവരേയും ഹെൽമെറ്റ് കൊണ്ടടിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ അടിച്ച് നശിപ്പിക്കുകയും കേസിലെ പ്രതികളായ പുത്തൻചിറ പുളിയിലക്കുന്ന് സ്വദേശി കാക്കനാടൻ വീട്ടിൽ  സനീഷ് 40, മതിയത്ത് വീട്ടിൽ അക്ഷയ്30 എന്നിവരെ പരാതി യുടെ അടിസ്ഥാനത്തിൽ ജില്ലാ റൂറൽ പോലീസ് മേധാവി ബി.കൃഷ്ണ കുമാറിന്റെ  നേതൃത്വത്തിൽ മാള പോലീസ് ഇൻസ്പെക്ടർ സജിൻ ശശി, എസ്ഐ പിഎം റഷീദ്, ജൂനിയർ എസ്ഐ മാരായ മുഹമ്മദ് ബാഷി, വിനോദ് കുമാർ, എഎസ്ഐ ഷാലി ബാബു, സീനിയർ സിപിഒ മാരായ ഷറഫുദ്ദീൻ, ജിബീഷ് പിസി, വഹദ് ടിബി, ജിബി.കെകെ. എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  ഹാരീസും പ്രതികളിലൊരാളും തമ്മിൽ നേരത്തെ വൈരാഗ്യം ഉണ്ടായിരുന്നു.  റോഡിലൂടെ നടന്നു പോകുകയായിരുന്ന സെയ്തറിനേയും ഹാരിസിനേയും സൽമാൻ ഫാരിസിൻറെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു നിർത്തി സെയ്തറിൻറെ കയ്യിലുണ്ടായിരുന്ന ഹെൽമെറ്റ് പിടിച്ചു വാങ്ങി തലയുടെ പിൻഭാഗത്ത് അടിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ ബലമായി പിടിച്ചു വാങ്ങി അടിച്ച് നശിപ്പിക്കുകയും ചെയ്തു.  സനീഷിനെതിരെ  മാള, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമ കേസ്, അടിപിടി കേസ് ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളുണ്ട്. അക്ഷയനെതിരെ മാള പോലീസ് സ്റ്റേഷനിൽ ലഹരി ഉപയോഗിച്ച് പൊതു ജന ശല്യമുണ്ടാക്കിയതിന് രണ്ട് ക്രിമിനൽ കേസുകളുണ്ട്.

+ There are no comments

Add yours