ജനറേറ്റർ പൊട്ടിത്തെറിച്ചു, സ്കൂൾ വിനോദയാത്ര സംഘത്തിൻ്റെ ബസിൽ തീപടർന്നു
ത്രപുരയിൽ സ്കൂളിൽ നിന്ന് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു. 13 കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. മോഹൻപൂരിലാണ് സംഭവം. വിദ്യാർത്ഥികളെ അഗർത്തലയിലെ ജിബിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന് അകത്ത് വച്ചിരുന്ന ജനറേറ്റർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് വെസ്റ്റ് ത്രിപുര എസ് പി കിരൺ കുമാർ പറഞ്ഞു.


+ There are no comments
Add yours