റോക്കി ഭായിയെ തകർക്കുമോ
KGF എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് ‘ടോക്സിക്’. ‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ സ്റ്റൈലിഷ് പോസ്റ്റർ പുറത്തുവിട്ടു. ‘അവനെ തുറന്നു വിടുന്നു..’ എന്ന കുറിപ്പോടെയാണ് നടൻ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. വരുന്നത് റോക്കി ഭായിയെക്കാൾ ഡോസ് കൂടിയ ഐറ്റമായിരിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.


+ There are no comments
Add yours