ബെംഗളൂരുവിൽ രണ്ടാമത്തെ HMPV കേസ് സ്ഥീരീകരിച്ചു
ബെംഗളുരുവിന് പിന്നാലെ ഗുജറാത്തിലും HMPV വൈറസ് സ്ഥിരീകരിച്ചു
രാജ്യത്ത് ആശങ്ക ഉയർത്തികൊണ്ട് ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും HMPV വൈറസ് ബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ 2 മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. പനിയും ജലദോഷവും ഉണ്ടായതിനെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടു ദിവസം മുമ്പാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പോസിറ്റീവായത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്‌തികരമെന്നാണ് ലഭിക്കുന്ന വിവരം.
ബെംഗളൂരുവിൽ രണ്ടാമത്തെ HMPV കേസ് സ്ഥിരീകരിച്ചതായി ICMR റിപ്പോർട്ട്. 3 മാസം പ്രായമായ പെൺ കുഞ്ഞിനാണ് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിച്ചത്. സ്രവപരിശോധന റിപ്പോർട്ട് ഇപ്പോഴാണ് പുറത്ത് വന്നത്. 8 മാസം പ്രായമുള്ള ആൺകുഞ്ഞിന് HMPV സ്ഥിരീകരിച്ചിരുന്നു. ഇരുവരും ഒരേ ആശുപത്രിയിലാണ്. ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.


+ There are no comments
Add yours