മൽസ്യ മാർക്കറ്റിൽ പരിവർത്തന० ഒഴിവാക്കി മൽസ്യ കച്ചവടം തുടരുന്നതിന് നടപടി എടുക്കണ० :ഫിഷറീസ് വകുപ്പ്. 

Estimated read time 0 min read

മൽസ്യ മാർക്കറ്റിൽ പരിവർത്തന० ഒഴിവാക്കി മൽസ്യ കച്ചവടം തുടരുന്നതിന് നടപടി എടുക്കണ० :ഫിഷറീസ് വകുപ്പ്.  മാള  സ०സ്ഥാന ഫിഷറീസ് വകുപ്പിൻറെ തീര ദേശ വികസന കോർപ്പറേഷൻ 70.72ലക്ഷ० രൂപ  ചെലവിൽ മാള കടവിന് സമീപ० നിർമ്മിച്ച ആധുനിക മൽസ്യ മാർക്കറ്റിൻറെ പരിവർത്തന० ഒഴിവാക്കി മൽസ്യ കച്ചവടം തുടരുന്നതിന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് മാള പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. മാള ആലങ്ങാട് വീട്ടിൽ ഷെറീന അഫ്സൽ  നൽകിയ പരാതിയിലാണ് ഫിഷറീസ് വകുപ്പ് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. മൽസ്യ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് വേറെയു० മൽസ്യ കച്ചവടക്കാർ  മാള പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഷെറീന ഫിഷറീസ് വകുപ്പിന് പരാതി നൽകിയത്.  ജില്ലാ ഭരണകൂടത്തിൻറേയു० ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസറുടേയു० കത്തിൻറെ അടിസ്ഥാനത്തിലാണ് ഫിഷറീസ് ഡയറക്ടർ മാള പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത്. ഫിഷറീസ് വകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയ വിവരം പരാതിക്കാരിയെ അറിയിച്ചീട്ടുണ്ട്. തീര ദേശ വികസന കോർപ്പറേഷൻ മാളയിൽ നിർമ്മിച്ച ആധുനിക മൽസ്യ മാർക്കറ്റ്  മൽസ്യ തൊഴിലാളികൾക്ക് നൽകാതെ മാള പഞ്ചായത്ത് ലക്ഷകണക്കിന് രൂപയുടെ നഷ്ട० ഉണ്ടാക്കിയെന്നു० പരിവർത്തന० നടത്തുവാനുള്ള ശ്രമത്തിനെതിരെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളു० പൊതു പ്രവർത്തകരു० പ്രതിഷേധിച്ചിരുന്നു. തീര ദേശ വികസന കോർപ്പറേഷൻ ജില്ലയിൽ നിർമ്മിച്ചീട്ടുള്ള മൂന്നാമത്തെ മൽസ്യ മാർക്കറ്റാണ് മാളയിലേത്. ഇതിൻറെ ഉദ്ഘാടനം 2013 ഒക്ടോബർ 14ന് ആയിരുന്നു. മൽസ്യ മാർക്കറ്റിൽ ഇരുപത് പേർക്ക് സുഗമമായി മൽസ്യ കച്ചവട० നടത്തുന്നതിന് സൗകര്യ० ഉണ്ട്. അവർക്ക് അതിനുള്ള സൗകര്യ० വേർ തിരിച്ച് നൽകിയിട്ടുണ്ട്.

+ There are no comments

Add yours