ചുമര് തുരന്ന് മദ്യ കുപ്പിയുമായി മുങ്ങി കള്ളൻ
തിരുവോണ ദിനത്തിൽ ബീവറേജ് ഔട്ട്ലറ്റ്ലെറ്റിൽ വൻ മോഷണം. പാലക്കാട് കൊല്ലങ്കോട് ബീവറേജ് ഔട്ട്ലറ്റ്ലെറ്റിലാണ് മോഷണം നടന്നത്. ജീവനക്കാർ ഓണം അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണം നടന്ന വിവരം പുറത്തറിഞ്ഞത്. ചുമര് തുരന്ന് എത്തിയ മോഷ്‌ടാവ് മദ്യം കടത്തിയത് പത്ത് ചാക്കുകളിലായാണ്. വ്യത്യസ്ത ബ്രാൻഡുകളിലെ വിവിധ മദ്യങ്ങൾ കളവ് പോയതായാണ് വിവരം. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.


+ There are no comments
Add yours