ഐടിഐ അഡ്‌മിഷൻ; സംസ്ഥാന യുവജനോത്സവ വിജയികള്‍ക്ക് ഇനി മാര്‍ക്ക് ആനുകൂല്യം…

Estimated read time 1 min read

ഐടിഐ അഡ്‌മിഷൻ; സംസ്ഥാന യുവജനോത്സവ വിജയികള്‍ക്ക് ഇനി മാര്‍ക്ക് ആനുകൂല്യം

സംസ്ഥാനത്തെ ഐടിഐ പ്രവേശനത്തില്‍ സംസ്ഥാന യുവജനോത്സവ വിജയികള്‍ക്ക് പ്രത്യേക ബോണസ് മാർക്ക് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.മുൻപ് നിലവിലുണ്ടായിരുന്ന ‘പേഴ്സന്റേജ് ഗ്രേസ് മാർക്ക്’ രീതി ഒഴിവാക്കിക്കൊണ്ടാണ് തൊഴിലും നൈപുണ്യവും- വ്യവസായിക പരിശീലന വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.ഐടിഐ അഡ്മിഷന് അപേക്ഷിക്കുമ്പോള്‍ സംസ്ഥാന യുവജനോത്സവ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.ഇതുപ്രകാരം യുവജനോത്സവത്തില്‍ ‘എ’ ഗ്രേഡ് നേടുന്ന അപേക്ഷകർക്ക് 10 മാർക്കും ‘ബി’ ഗ്രേഡ് നേടുന്നവർക്ക് അഞ്ച് മാർക്കും ബോണസായി ലഭിക്കും.സ്റ്റേറ്റ് സ്കില്‍ ഡെവലപ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് കമ്മിറ്റിയുടെ (SSDEC) യോഗതീരുമാനത്തിന്റെയും ട്രെയിനിംഗ് ഡയറക്ടറുടെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് പ്രോസ്പെക്ടസില്‍ തക്കതായ ഭേദഗതികള്‍ വരുത്തിക്കൊണ്ട് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

+ There are no comments

Add yours