സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെസാംസ്‌കാരിക മേഖലയുടെ അടുത്തഘട്ടം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍സർക്കാർ ആവിഷ്‌കരിക്കുമെന്ന് മന്ത്രി ഒ.ജെ ജനീഷ്…

Estimated read time 0 min read

സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ
സാംസ്‌കാരിക മേഖലയുടെ അടുത്ത
ഘട്ടം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍
സർക്കാർ ആവിഷ്‌കരിക്കുമെന്ന് മന്ത്രി ഒ.ജെ ജനീഷ്.

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ സാംസ്‌കാരിക മേഖലയുടെ അടുത്ത ഘട്ടം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ സർക്കാർ ആവിഷ്‌കരിക്കുമെന്ന് മന്ത്രി ഒ.ജെ ജനീഷ്. സാംസ്‌കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം കേരളകൗമുദിയോട് വ്യക്തമാക്കി. പുലികളിക്ക് ലഭിക്കുന്ന പ്രാധാന്യം പോലെ തന്നെ വിപുലമായ പ്രാധാന്യം കുമ്മാട്ടിക്കളിക്കും ലഭിക്കുന്നത് നല്ലതാണ്. പുലികളിക്ക് അടുത്തിടെ സർക്കാർ സാമ്പത്തിക സഹായം വർദ്ധിപ്പിച്ചിരുന്നു. കുമ്മാട്ടിക്കളിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടും കാലോചിതവും ജനോപകാരപ്രദവുമായ മാറ്റങ്ങള്‍ വരുത്തും. പാരമ്പര്യത്തനിമ ചോരാതെയായിരിക്കും മാറ്റങ്ങള്‍. വെടിക്കെട്ട് കാഴ്ചകള്‍ക്ക് ഉള്‍പ്പെടെ പ്രാധാന്യമുണ്ടെങ്കിലും അത് നിർമ്മിക്കുന്നതും സൂക്ഷിക്കുന്നതും പൊട്ടിക്കുന്നതുമെല്ലാം കർശന സുരക്ഷയിലായിരിക്കണം. ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കുമെന്നും ജനീഷ് പറഞ്ഞു.

+ There are no comments

Add yours