ദുല്‍ഖർ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം റിലീസിനൊരുങ്ങുന്നു…

Estimated read time 0 min read

ഐ ആം ഗെയിം റിലീസിന്

ദുല്‍ഖർ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 3 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, കൂടുതല്‍ വലിയ റിലീസ് ഒരുക്കുന്നതിനായി രണ്ടാഴ്ച കൂടി മുന്നോട്ടുനീങ്ങുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുത്തൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഇനി കൂടുതല്‍ വലിയ റിലീസായാണ് എത്തുക എന്ന് ദുല്‍ഖർ അറിയിച്ചു. ആഗോള തലത്തില്‍ കൂടുതല്‍ മാർക്കറ്റുകളിലേക്കും കൂടുതല്‍ പ്രേക്ഷകരിലേക്കും ചിത്രം എത്തിക്കാനായാണ് സെപ്റ്റംബർ മൂന്നിലേക്കു ചിത്രത്തിന്റെ റിലീസ് മാറ്റുന്നത് എന്ന് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാൻ ഇന്ത്യൻ റിലീസായി കൂടുതല്‍ പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രം എത്തുമെന്നും ദുല്‍ഖർ പറഞ്ഞു. മെഗാ കാൻവാസില്‍ ഒരുക്കിയ ഈ വമ്പൻ തീയേറ്റർ അനുഭവത്തിന്, അതിന്റെ വലിപ്പം അർഹിക്കുന്ന തരത്തിലുള്ള റിലീസ് ലഭിക്കാനായാണ് ഈ തീയതി മാറ്റം എന്നും ദുല്‍ഖർ സല്‍മാനും വേഫേറർ ഫിലിംസും അറിയിച്ചു.നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, കൂടുതല്‍ വലിയ റിലീസ് ഒരുക്കുന്നതിനായി രണ്ടാഴ്ച കൂടി മുന്നോട്ടുനീങ്ങുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുത്തൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

+ There are no comments

Add yours