അഫ്ഗാനിസ്ഥാനും തായ്‌ലൻഡും വഴി കേരളത്തിലേക്ക് രാസലഹരി, ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ പിടിയിലായത് 10,100 പേർ
കോഴിക്കോട്: ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് വിദേശത്തുള്ളവരുടെ പട്ടിക തയറാക്കുന്നതായി തൂഫാൻ നോഡൽ ഓഫിസർ ഉത്തരമേഖല ഐ.ജി പുട്ട വിമലാദിത്യ. വിവിധ ഏജൻസികളുടെ സഹായത്തോടെ ഇവരെ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.അഫ്ഗാനിസ്ഥാൻ വഴിയും തായ്‌ലൻഡ് വഴിയുമെല്ലാം രാസലഹരി കേരളത്തിൽ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓപറേഷൻ തൂഫാൻ ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോൾ പദ്ധതിക്ക് ജനപങ്കാളിത്തം ലഭിക്കുന്നുണ്ട്. ഇതിനകം 10,100 പേരെ പിടികൂടാൻ സാധിച്ചിട്ടുണ്ട്.പിടികൂടുന്ന മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനാണ് പ്രാധാന്യം നൽകുന്നത്. രാസലഹരിയുൾപ്പെടെ കേസുകളിൽ മറ്റു സംസ്ഥാനങ്ങളുമായി ചേർന്ന് അന്വേഷണം തുടരുകയാണ്. അധ്യാപകികമാരുൾപ്പെട്ട വടകര എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.കേസിൽ ലഹരി ഇടപാടുമായി ബന്ധമുള്ളവരെ തിരിച്ചറിയുന്നതിനും അവരെ പിടികൂടുന്നതിനുമായി കോഴിക്കോട് റൂറൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.




+ There are no comments
Add yours