ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം ഇന്ന്  മുതൽ

Estimated read time 0 min read

കൃഷ്ണനാട്ടം ഇന്ന് ഞായറാഴ്‌ച മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ആരംഭിക്കും. രാത്രി നട അടച്ച ശേഷം ക്ഷേത്രം വടക്കിനി മുറ്റത്താണ് കൃഷ്ണനാട്ടം അരങ്ങേറുക. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൃഷ്ണനാട്ടം അവതരണം.

ജൂൺ മാസം ഴിവ് കാലമാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ കൃഷ്ണനാട്ടം കലാകാരൻമാർക്ക് ഉഴിച്ചിൽ, കച്ചകെട്ടഭ്യാസ കാലവും. മെയ്യഭ്യാസത്തിലൂടെ പഠിച്ചുറച്ച ശേഷമാണ് സെപ്റ്റംബർ ഒന്നിന് കൃഷ്ണനാട്ടം ആരംഭം.

ഗുരുവായൂരിൽ ഭക്തർക്ക് വഴിപാടാണ് കൃഷ്ണനാട്ടം. അവതാരം മുതൽ സ്വർഗാരോഹണം വരെ എട്ട് കഥകളാണ് അവതരിപ്പിക്കുക. ഒരോ ദിവസത്തെയും കളി ഭക്തർക്ക് വഴിപാടായി സമർപ്പിക്കാം. സ്വർഗാരോഹണം കഥയ്ക്ക് 3300 ഉം മറ്റു കഥകൾക്ക് 3000 രൂപയുമാണ് നിരക്ക്. കളിയുള്ള ദിവസം ഉച്ചയ്ക്ക് 12 മണി വരെ ക്ഷേത്രം കൗണ്ടറിൽ പണമടച്ച് കളി ശീട്ടാക്കാവുന്നതാണെന്ന് ഗുരുവായൂർ
ദേവസ്വം അറിയിച്ചു

+ There are no comments

Add yours