പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റു. 500 ലേറെ പേർക്ക് പരുക്കേറ്റതായി വിവരം. പലരുടെയും നില ഗുരുതരമെന്നും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടു പേരുടെ നില ഗുരുതരമെന്നും റിപ്പോർട്ടുകളുണ്ട്. രഥയാത്രയോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളെല്ലാം കർശനമാക്കിയിരുന്നു.
സുരക്ഷ ഉറപ്പാക്കുന്നതിനായി സായുധ സേനയുൾപ്പെടെ എട്ട് കമ്പനി സായുധ പൊലീസ് സേനയെയാണ് വിന്യസിച്ചിരുന്നത്. ഇതിനിടെയാണ് അപകടം നടന്നത്. രഥം വലിക്കുന്നതിനിടെ കൂട്ടത്തോടെ ആളുകൾ എത്തിയതാണ് അപകടത്തിന് കാരണമായത്. ദേഹാസ്വാസ്ഥ്യം നേരിട്ടയാളുകളെ ദൗത്യ സംഘം ആശുപത്രിയിലേക്ക് മാറ്റുന്ന ശ്രമം തുടരുകയാണെന്ന് ഒഡിഷ മന്ത്രി മുകേഷ് മഹാലിംഗ് പറഞ്ഞു.
രഥയാത്രയിൽ തിക്കിലും തിരക്കിലും പെട്ട് 500 ലേറെ പേർക്ക് പരിക്ക്

+ There are no comments
Add yours