ചൊവ്വൂർ അഞ്ചാം കല്ല് ബസ്സപകടം, പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു, പ്രതി റിമാന്റിൽ

Estimated read time 1 min read

*ചൊവ്വൂർ അഞ്ചാം കല്ല് ബസ്സപകടം, പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു, പ്രതി റിമാന്റിൽ*

ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വൂരിൽ അഞ്ചാം കല്ല് പഞ്ചിങ്ങ് ബൂത്തിനടുത്ത് ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞ് കയറിയ ഉണ്ടായ അപകടത്തിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന 3 സ്ത്രീകൾക്ക് പരിക്ക് പറ്റിയിരുന്നു.സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവറായ മാള പുത്തൻചിറ സ്വദേശി ഒലവക്കോട് വീട്ടിൽ നാസർ 52 വയസ്സ് എന്നയാളെയും സംഭവത്തിൽ ഉൾപ്പെട്ട ബസും  ചേർപ്പ് പോലീസ് ശനിയാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു.

ശനിയാഴ്ച ഉച്ചക്ക് 12.15 മണിയോടെ ആണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ചെവ്വൂർ സ്വദേശിനി പ്രേമാവതി 61 വയസ്, ഇവരുടെ മകൾ സയന 36 വസ്, ചൊവ്വൂർ ചെറുവത്തേരി സ്വദേശി സംഗീത 30 വയസ് എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ചാം കല്ല് ബസ് സ്റ്റോപ്പിൽ അപകടത്തിൽപ്പെട്ട ബസ് നു സ്റ്റോപ്പ് ഉണ്ടായിട്ടുപോലും ബസ് സ്റ്റോപ്പിൽ നിന്നു ആളുകള് ബസ്സ് ലേക്ക് കയറാൻ നിൽക്കുന്നത് കണ്ടിട്ടും ബസ് സ്ലോ ആക്കാൻ ഡ്രൈവർ ശ്രമിച്ചില്ല. ബസ് കാത്ത് നിൽക്കുകയായിരുന്നവർ ഓടിമാറാൻ ശ്രമിച്ചെങ്കിലും അവരെ ഇടിച്ച് തെറിപ്പിച്ച് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ബസ് സ്റ്റോപ്പിലും ഇടിച്ചാണ് ബസ് നിന്നത്.   പരിക്കേറ്റർ ഓടി മാറിയില്ലായിരുന്നുവെങ്കിൽ ഇവർക്ക് മരണം വരെ സംഭവിക്കുമായിരുന്നു. *ബസ് ഡ്രൈവർക്കെതിരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ. ഐ.പി.എസ് ന്റെ നിർദേശ പ്രകാരം അശ്രദ്ധമായി മനുഷ്യജീവന് അപകടം വരുത്തുന്ന തരത്തിൽ വാഹനമോടിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിനും വധശ്രമത്തിനും ഉള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.*

നാസർ മാള പോലീസ് സ്റ്റേഷനിൽ 2010 ൽ അശ്രദ്ധമായി വാഹനമോടിച്ചതിൽ ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ കേസിലെയും, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2019 ൽ അശ്രദ്ധമായി വാഹനമോടിച്ചതിൽ ഒരാൾക്ക് മരണം സംഭവിക്കാൻ ഇടയായ കേസിലെയും പ്രതിയാണ്.

ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.സി, സബ് ഇൻസ്പെക്ടർ പ്രദീപൻ.ടിഎൻ, എ എസ് ഐ ഷീജ.പി.എൻ, സി പി ഒ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

+ There are no comments

Add yours