യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ അഭിഭാഷകൻ ബെയ്ലിൻ ദാസ് ഒളിവിൽ തുടരുന്നു.

Estimated read time 0 min read



തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ അഭിഭാഷകൻ ബെയ്ലിൻ ദാസ് ഒളിവിൽ തുടരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ കണ്ടെത്താനായില്ല. ഇയാൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ളയിടങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. പ്രതിയെ ഉടൻ പിടികൂടുമെന്ന് നിയമമന്ത്രി പി രാജീവ് ഇന്നലെ വ്യക്തമാക്കിയതോടെ പൊലീസിന് സമ്മർദമേറി.

കേസ് അന്വേഷണ കാലയളവിൽ ബെയിലിൻ ദാസിനെ അഭിഭാഷക ജോലിയിൽ നിന്ന് വിലക്കിയ ബാർ കൗൺസിൽ നടപടിയെ അഡ്വ. ശ്യാമിലിയുടെ കുടംബം സ്വാഗതം ചെയ്തു. പ്രതിയെ പിടികൂടുന്നത് വൈകുന്നതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്‌

+ There are no comments

Add yours