ബാറിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെയും ബാറിലെ ജീവനക്കാരനെയും ആക്രമിച്ച ഏഴ് പേർ അറസ്റ്റിൽ*

Estimated read time 1 min read

*ബാറിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെയും ബാറിലെ ജീവനക്കാരനെയും ആക്രമിച്ച ഏഴ് പേർ അറസ്റ്റിൽ*

കൈപമംഗലം കൈപമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ അറവുശാല ചാന്ദ് വി  ബാറിനകത്ത് അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെയും ബാറിലെ മറ്റു സ്റ്റാഫുകളെയും ആക്രമിച്ച കേസിൽ ഏഴ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 14-ന് പുലർച്ചെ 1.30 മണിയോടെയായിരുന്നു സംഭവം.

നാട്ടിക ബീച്ച് ദേശത്ത്  കരേപറമ്പിൽ വീട്ടിൽ അമൽ, 23 വയസ്സ്, വലപ്പാട് കളരിക്കൽ വീട്ടിൽ ആദർശ് , 24 വയസ്സ്,  നാട്ടിക ബീച്ച് ദേശത്ത്,  പുളിക്കൽ വീട്ടിൽ എബൽ, 24 വയസ്സ്, വലപ്പാട് ഡിസ്കോ സെൻ്റർ ദേശത്ത്  ചാനടിക്കൽ വീട്ടിൽ, അഖിൻ കൃഷ്ണ, 25 വയസ്സ്,  നാട്ടിക വില്ലേജിൽ തൃപ്രയാർ ദേശം, കളരിക്കൽ വീട്ടിൽ അഭിഷേക്, 19 വയസ്സ്,  നാട്ടിക ബീച്ച് ദേശത്ത് പാണാട്ടുകയിൽ വീട്ടിൽ  മുഹമ്മദ് ഹസൻ, 20 വയസ്സ്,  വലപ്പാട്, അഞ്ചലശ്ശേരി വീട്ടിൽ  അക്ഷയ്, 23 വയസ്സ് എന്നിവരെയാണ് കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 14-ന് പുലർച്ചെ 1.30 മണിയോടെ,  7 പേരും ചേർന്ന് മാരകായുധങ്ങളായ ഇരുമ്പ് പൈപ്പുകൾ കൈവശം വച്ച് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ജയന്തനെ മർദിക്കുകയും, ബാറിന്റെ അകത്ത് അതിക്രമിച്ചു കയറി സ്റ്റാഫുകളെ അസഭ്യങ്ങൾ പറഞ്ഞും ഭീഷണിപ്പെടുത്തുകയും കൈകൊണ്ടും ഇരുമ്പ് വടിയും ഉപയോഗിച്ച് അടിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് കൈപമംഗലം പോലീസ് നടത്തിയ അന്വേഷണത്തിൽ 7 പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈപമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു കെ ആർ, സബ്ബ് ഇൻസ്പെക്ടർമാരായ അഭിലാഷ് ,ജൈസൺ ,മുഹമ്മദ് സിയാദ് , സീനിയർ സിവിൽ പോലീസ് ഓഫിസർ അൻവറുദ്ദീൻ , സിവിൽ പോലീസ് ഓഫിസർമാരായ സൂരജ് , ശ്യാംകുമാർ, ഗില്‍ബട്ട് ജേക്കബ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

+ There are no comments

Add yours