ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ട്രൂത്ത് സോഷ്യലിൽക്കൂടിയായിരുന്നു ട്രംപിന്റെ സ്ഥിരീകരണം.
തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴു സ്ഫോടനങ്ങൾ ഉണ്ടായി. സ്ഫോടനങ്ങൾക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കയുടെ കടന്നാക്രമണത്തിൽ ഇന്ത്യൻ ജനത ശക്തമായ പ്രതിഷേധമുയർത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ളോറസും ജീവിനോടെയുണ്ടെങ്കിൽ അതിന് തെളിവ് കാണിക്കണം. അവർ എവിടെയാണെന്നും അമേരിക്ക ഉടൻ വെളിപ്പെടുത്തണം. യുഎൻ പ്രമാണങ്ങൾക്ക് അനുസൃതമായി പെരുമാറാൻ അമേരിക്ക തയാറാവണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.വെനസ്വേലയിലെ ജനവാസ കേന്ദ്രങ്ങളിലേക്കാണ് ബോംബാക്രമണം നടത്തിയിരിക്കുന്നത്. നാളുകളായി യുഎസിൻ്റെ ലക്ഷ്യമായിരുന്നു വെനസ്വേല. വെനസ്വേലയിൽ വ്യോമാക്രമണം തുടരുന്നതിന് പിന്നാലെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്‌ളോറസിനെയും യുഎസ് സേന ബന്ദികളാക്കിയതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.കാരക്കാസിലും തൊട്ടടുത്ത പ്രദേശങ്ങളിലും അമേരിക്ക നിരവധി വ്യോമോക്രമണങ്ങൾ നടത്തിയിരുന്നു.




+ There are no comments
Add yours