ആർഎസ്‌എസ് പ്രവർത്തകൻ ആനന്ദ് കെ.തമ്പി ജീവനൊടുക്കിയത് സീറ്റ് നിഷേധിച്ചതിന്റെ മനോവിഷമത്തിലെന്ന് എഫ്ഐആർ; സാമ്പത്തിക പ്രശ്നങ്ങളോ കുടുംബപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് മൊഴി

Estimated read time 0 min read

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി സീറ്റ് നിഷേധിത്തിൽ മനം നൊന്താണ് ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ്.കെ.തമ്പി ആത്മഹത്യ ചെയ്തതെന്ന് എഫ് ഐ ആർ. ആനന്ദിന്റെ സഹോദരിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ് ഐ ആർ തയ്യാറാക്കിയത്.

പൂജപ്പുര പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. അതേസമയം ആനന്ദിന്റെ പോസ്റ്റുമോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.

ആനന്ദ് തന്റെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിച്ചിട്ടുള്ള ബിജെപി നേതാക്കളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

ആനന്ദിന് മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ കുടുംബപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ മനോവിഷമത്തിലായിരുന്നു. ഇതേത്തുടർന്നാണ് ആത്മഹത്യയെന്നാണ് അറിയാൻ സാധിച്ചതെന്നാണ് ബന്ധുവിന്റെ മൊഴി.

ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നവരുടെ മൊഴി വൈകാതെ ശേഖരിക്കുമെന്നാണ് വിവരം.

ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാർ,നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യംചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

മരണാനന്തര ചടങ്ങുകൾക്കുശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.

ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാർ,നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക.

ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യംചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾക്കുശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.

+ There are no comments

Add yours