കൊല്ലം കുന്നിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും ജീവപരന്ത്യം തടവും പിഴയും വിധിച്ച് കോടതി. സലാഹുദ്ദീൻ, മകൻ ദമീജ് അഹമ്മദ് എന്നിവരെയാണ് കൊട്ടാരക്കര എസ് സി /എസ് ടി കോടതി ശിക്ഷിച്ചത്. 2022 സെപ്റ്റംബർ 17 നായിരുന്നു സംഭവം. കുന്നിക്കോട് സ്വദേശി അനിൽ കുമാറിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. അനിൽകുമാറിൻ്റെ വസ്‌തുവിലെ മരം വെട്ടിയപ്പോൾ ശിഖരം സലാഹുദ്ദീന്റെ പറമ്പിൽ വീണതിൻ്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആയുധങ്ങളുമായി വീട്ടിൽ കയറിയാണ് അനിൽ കുമാറിനെ കൊലപ്പെടുത്തിയത്. കേസിൽ വർഷങ്ങൾ നീണ്ട വിചാരണക്ക് ഒടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.
വസ്‌തുവിലെ മരം വെട്ട് തർക്കം.. കൊലപാതക കേസിൽ അച്ഛനും മകനും ജീവപരന്ത്യം

+ There are no comments
Add yours