44 വർഷങ്ങൾക്ക് മുമ്പ് കെ.കരുണാകരൻ പ്രഖ്യാപിച്ച ജില്ല വരുമോ ❓ കാത്തിരിക്കുന്നു മൂവാറ്റൂപുഴ നിവാസികൾ…

Estimated read time 0 min read

44 വർഷങ്ങൾക്ക് മുമ്പ് കെ.കരുണാകരൻ പ്രഖ്യാപിച്ച ജില്ല വരുമോ ❓ കാത്തിരിക്കുന്നു മൂവാറ്റൂപുഴ നിവാസികൾ

തിരുവനന്തപുരം:സംസ്ഥാനത്തെ പുതിയ ജില്ലകളുടെ ലിസ്റ്റ് ആറിയാൻ കേരളം ഒന്നടക്കം കൗതുകത്തൊടെ കാത്തിരിക്കുകയാണ്. അതിലുപരി1982ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ പുതിയ ജില്ല പ്രഖ്യാപനം നടത്തിയിരുന്നു.സംസ്ഥാന സർക്കാർ ഡീലിമിറ്റേഷൻ കമ്മിഷനെ നിയോഗിക്കുമെന്നും മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം കൂടി അവർ പരിഗണിക്കും എന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്.മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷച്ചടങ്ങിനിടെ, ജില്ലാ രൂപീകരണം സംബന്ധിച്ച മാത്യു കുഴൽനാടൻ എംഎൽഎയുടെ ആവശ്യത്തിനു മറുപടിയായാണു മുഖ്യമന്ത്രിയുടെ പ്രതികരണം.ഇനിയൊരു ജില്ല കേരളത്തിൽ രൂപീകരിക്കുന്നത് മൂവാറ്റുപുഴ ആയിരിക്കുമെന്നാണു കെ.കരുണാകരൻ 44 വർഷം മുൻപു പ്രഖ്യാപിച്ചത്.പത്തനംതിട്ട ജില്ലാ രൂപീകരണത്തിനു ശേഷമായിരുന്നു അത്. എന്നാൽ, 2 വർഷത്തിനുശേഷം കേരളത്തിൽ അവസാനമായി ഒരു ജില്ലകൂടി രൂപീകരിച്ചപ്പോൾ അതു മൂവാറ്റുപുഴയായിരുന്നില്ല; 1984ൽ കാസർകോട് ആണ് കേരളത്തിൽ അവസാനം രൂപംകൊണ്ട ജില്ല.
പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചു പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്നത് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ നിർദേശമാണ്. എന്നാൽ, അതിൽ പഠനവിഷയമാക്കുന്ന ജില്ലാ ശുപാർശകളെക്കുറിച്ചു പറഞ്ഞിരുന്നില്ല.
മൂവാറ്റുപുഴ േകന്ദ്രമാക്കി ജില്ല രൂപീകരിക്കണമെന്ന നാട്ടുകാരുടെ പൊതുവികാരം പഠന കമ്മിഷൻ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതോടെ ജില്ലാ രൂപീകരണ ചർച്ചകൾ വീണ്ടും സജീവമായി.ഇടുക്കിയിലെ ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്നാണ് അരനൂറ്റാണ്ടിലധികമായുള്ള ആവശ്യം.

+ There are no comments

Add yours