ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ഭാരതംബ്രിക്സ് മോദി നയിക്കുംഡല്‍ഹി കനത്ത സുരക്ഷ വലയത്തിൽസെപ്റ്റംബര്‍ 12, 13 തീയതികളില്‍ ലോകം ഇന്ത്യയിലേയ്ക്ക് നോക്കും

Estimated read time 1 min read

ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ഭാരതം
ബ്രിക്സ് മോദി നയിക്കും
ഡല്‍ഹി കനത്ത സുരക്ഷ വലയത്തിൽ
സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ലോകം ഇന്ത്യയിലേയ്ക്ക് നോക്കും.

ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി ഭാ​രതം
ബ്രിക്സ് മോദി നയിക്കും
ഡല്‍ഹി കനത്ത സുരക്ഷ വലയത്തിൽ
സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ലോകം ഇന്ത്യയിലേയ്ക്ക് നോക്കും

18ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഒരുങ്ങി രാജ്യതലസ്ഥാനം. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്‌സ് അംഗരാജ്യങ്ങളിലെ നേതാക്കളുടെ ഉച്ചകോടി നടക്കുന്നത്. ഇറാന്‍ റഷ്യന്‍ പ്രസിഡന്റുമാര്‍ നാളെയെത്തും ഇരുവരുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് അംഗരാജ്യങ്ങളുടെ പ്രധാന സെഷന്‍. ‘പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ ഔദ്യോഗിക മുദ്രാവാക്യം. ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവന്മാര്‍ക്ക് അത്താഴവിരുന്ന് നല്‍കും. തുടര്‍ന്ന് നേതാക്കള്‍ ഭാരത് മണ്ഡപം പരിസരത്ത് ഒരുമിച്ച് മരം നടും. ‘ഭാരത് ഇന്നൊവേറ്റ്‌സ്’ എന്ന പ്രദര്‍ശനവും നേതാക്കള്‍ സന്ദര്‍ശിക്കും. ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷന്‍ നടക്കും. ഉച്ചകോടി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും. ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയിലെ പ്രധാന മേഖലകളെല്ലാം വര്‍ണാഭമായ പോസ്റ്ററുകളും ദീപാലങ്കാരങ്ങളും കൊണ്ട് നിറഞ്ഞുകഴിഞ്ഞു. വിദേശ നേതാക്കളുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

+ There are no comments

Add yours