വയനാടിന് കൈത്താങ്ങായി പ്രഭാസ്;രണ്ട് കോടി സംഭാവന നൽകി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവർക്കായി തെലുങ്ക് സൂപ്പർ താരം പ്രഭാസിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് സംഭാവന നൽകി. രണ്ട് കോടി രൂപയാണ് താരം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഈ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഒട്ടനവധി മലയാളികളാണ് പ്രിയ താരത്തിന് നന്ദി അറിയിച്ച് കൊണ്ട് രംഗത്ത് എത്തുന്നത്. നേരത്തെ പ്രളയ വേളയിൽ ഒരു കോടി രൂപ പ്രഭാസ് കേരളത്തിന് നൽകിയിരുന്നു.


+ There are no comments
Add yours