*സ്വത്ത് തർക്കം മൂലമുള്ള വൈരാഗ്യത്താൽ യുവാവിനെ ജിപ്പിടിച്ച് വീഴ്ത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്*
വെള്ളിക്കുളങ്ങര : 27-07-2025 തിയ്യതി രാത്രി 07.00 മണിയോടെ മുരിക്കങ്ങൽ അമ്പലത്തിനടുത്തുള്ള റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വെള്ളിക്കുളങ്ങര മുരിക്കിങ്ങൽ സ്വേദേശിയായ മലയൻ വീട്ടിൽ രാജേഷ് 35 വയസ്സ് എന്നയാളെ പുറകിലൂടെ വന്ന ജീപ്പ് കൊണ്ട് ഇടിച്ച് വീഴ്ത്തുകയും തുടർന്ന് നിലത്തു നിന്നും എഴുന്നേറ്റു വന്ന രാജേഷിനെ ജീപ്പിൽ നിന്നും ഇറങ്ങി വന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ വെള്ളിക്കുളങ്ങര മുരിക്കിങ്ങൽ സ്വേദേശിയായ ഐതൂർ വീട്ടിൽ സിദ്ദിഖ് 41 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ ചാലക്കുടി ഡി.വൈ.എസ്.പി ബിജുകുമാർ.പി.സി യും സംഘവും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
രാജേഷും സിദ്ദിഖിന്റെ സഹോദരിയുടെ വീട്ടുകാരുമായി ഉല്ല വസ്തു സംബന്ധമായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താലാണ് സിദ്ദിഖ് രാജേഷിനെ ആക്രമിച്ചത്. പ്രതിക്കെതിരെ പട്ടികജാതി പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
സിദ്ദിഖ് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ 2020 വർഷത്തിൽ കാരിക്കടവ് വനത്തിൽ നിന്നും ചന്ദനമരം മുറിച്ച് കടത്തുന്നത് തയാൻ ശ്രമിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസറെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ ചാലക്കുടി ഡി.വൈ.എസ്.പി ചാലക്കുടി ഡി.വൈ.എസ്.പി ബിജുകുമാർ.പി.സി യും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




+ There are no comments
Add yours