ടെലിഫോൺ സംഭാഷണം വൈവാഹിക കേസുകളിൽ സ്വീകാര്യമായ തെളിവാണെന്ന് സുപ്രീം കോടതി

Estimated read time 1 min read



‘വൈവാഹിക കേസുകളിൽ ഫോൺ റെക്കോർഡിംഗ് സ്വീകാര്യമായ തെളിവ്’

ഇണയുടെ രഹസ്യമായി റെക്കോർഡ് ചെയ്ത ടെലിഫോൺ സംഭാഷണം വൈവാഹിക കേസുകളിൽ സ്വീകാര്യമായ തെളിവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന ബെഞ്ച് പഞ്ചാബ് & ഹരിയാന ഹൈക്കോടതിയുടെ വിധി റദ്ദാക്കി. ഇന്ത്യൻ എവിഡൻസ് ആക്‌ടിലെ സെക്ഷൻ 122 പ്രകാരമുള്ള ഒഴിവാക്കൽ ന്യായമായ വിചാരണയ്ക്കുള്ള അവകാശത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിക്കണമെന്ന് കോടതി പറഞ്ഞു.

+ There are no comments

Add yours