സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും ഇതിനായി നിയമനിർമ്മാണം ഉണ്ടാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി
കലോത്സവത്തിന് കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും ഇതിനായി നിയമനിർമ്മാണം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി.
കലോത്സവത്തിലുയരുന്ന തർക്കങ്ങൾ ഒഴിവാക്കുവാൻ കഴിയുന്ന തരത്തിലാ കും നിയമനിർമ്മാണമെ ന്നും അദ്ദേഹം എസിവിന്യൂസിനോട് പറഞ്ഞു.
സംസ്ഥാന കലോല്‍സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക ഈ വര്‍ഷം തന്നെ വിതരണം ചെയ്യും.സാമ്പത്തിക ബുദ്ധിമുട്ടാണ് കുടിശികയ്ക്ക് കാരണം. തുക ലഭിക്കാത്തതില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ബുദ്ധിമുട്ട് സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയവര്‍ക്കുള്ള സമ്മാനത്തുകയാണ് നാലുവര്‍ഷമായി മുടങ്ങിക്കിടക്കുന്നത്. 11,000 രൂപ വരെ കിട്ടാത്ത കുട്ടികളുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ അവസാനിപ്പിച്ച് ഗ്രേഡ് സമ്പ്രദായം ഏര്‍പ്പെടുത്തിയതോടെയാണ് സാംസ്കാരിക സ്കോളര്‍ഷിപ്പ് നിലവില്‍ വന്നത്. 2006 ല്‍ എറണാകുളത്ത് വച്ച് നടന്ന കലോല്‍സവം മുതലായിരുന്നു ഇത്. ഈ വര്‍ഷം മുതല്‍ സമ്മാനത്തുക 1000ത്തില്‍ നിന്നും 1500 രൂപയാക്കി വര്‍ധിപ്പിച്ചു. കഴിഞ്ഞ കലോല്‍സവത്തില്‍ 12,000 കുട്ടികള്‍ക്ക് എ ഗ്രേഡ് കിട്ടിയിരുന്നു.







+ There are no comments
Add yours