നാളെ നിർണായകമായ സ്റ്റിയറിങ് കമ്മിറ്റി. പരസ്യ പ്രതികരണം ഒഴിവാക്കാൻ കർശന നിർദ്ദേശം

Estimated read time 0 min read

കേരള കോൺ (എം) നിർണായകമായ സ്റ്റിയറിങ് കമ്മിറ്റി നാളെ.മുന്നണി മാറ്റ ചർച്ചകള്‍ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യും.

മുന്നണി മാറ്റം തള്ളിയതിനു പിന്നാലെ പരസ്യ പ്രതികരണങ്ങള്‍ക്ക് കർശന നിയന്ത്രണവും നേതൃത്വം ഏർപ്പെടുത്തി.
എംഎല്‍എമാരോട് അടക്കം പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് ജോസ് കെ. മാണി നിർദേശം നല്‍കി. നാളെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ വിശദമായി ചർച്ച നടത്താമെന്നും നേതാക്കളെ അറിയിച്ചു. കെ.എം മാണി പഠന കേന്ദ്രത്തിന് സർക്കാർ സ്ഥലം അനുവദിച്ച പ്രഖ്യാപനത്തില്‍ പാർട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

മുന്നണി പ്രവേശ അദ്യൂഹങ്ങള്‍ തള്ളി നിലപാട് പ്രഖ്യാപിച്ച ജോസ് കെ. മാണി പാർട്ടിയില്‍ പിടിമുറുക്കാൻ ഇടപെടല്‍ ശക്തമാക്കി. നേതാക്കള്‍ വിഷയത്തില്‍ പ്രതികരണം ഒഴിവാക്കണമെന്നാണ് നിർദേശം. മുന്നണി മാറ്റം സംബന്ധിച്ചു പാർട്ടിയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാർത്ത പുറത്തുവന്നത് കേരളാ കോണ്‍ഗ്രസിന് ക്ഷീണമായി.

ഈ സാഹചര്യത്തിലാണ് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയത് . സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ ചേരാനിരിക്കെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന സമീപം ഒഴിവാക്കണമെന്നാണ് നിർദേശം. കൂടാതെ പുതിയ സംഭവ വികാസങ്ങളില്‍ സിപിഎം നേതൃത്വത്തിൻ്റെ അതൃപ്തിയും കേരളാ കോണ്‍ഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

+ There are no comments

Add yours