ഓപ്പറേഷൻ സുദർശന വിജയകരം, കുടുങ്ങിയത് വിദേശത്തേക്ക് കടന്ന 58 പ്രതികൾ…

Estimated read time 1 min read

വർഷങ്ങളായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടുന്നതിനായി 2025 മുതൽ, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ സുദർശനയിൽ കുടുങ്ങിയത് വിവിധ രാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 58 പ്രതികൾ

22 വർഷത്തോളം ഒളിവിൽ കഴിഞ്ഞ 2003 ലെ ചാമക്കാല ശ്രീനാഥ് കൊലപാതകക്കേസിലെ പ്രതി മുതൽ 2025 ലെ വിശ്വദീപ്തി തട്ടിപ്പ് കേസിൽ കോടികളുടെ തട്ടിപ്പ് നടത്തിയ വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൻെറ ,ചെയർമാനായ സജീഷ് കുമാർ വരെയുള്ള വിദേശത്തേക്ക് കടന്ന പ്രതികളെയാണ് ലുക്കൗട്ട് സർക്കുലറുകൾ (LOC) പ്രകാരം വിവിധ എയർ പോർട്ടുകളിൽ നിന്ന് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഒമാൻ, ഷാർജ, ദുബായ്, തായ്‌ലൻഡ്, നേപ്പാൾ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളാണ് അറസ്റ്റിലായത്

2025 വർഷത്തിൽ മാത്രം പുറപ്പെടുവിച്ചത് 253 ലുക്കൗട്ട് സർക്കുലറുകൾ (LOC)

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം കവർച്ച, പോക്സോ, ലൈംഗിക പീഡനം, വധശ്രമം, സ്ത്രീകളെ ക്രൂരതയ്ക്ക് വിധേയമാക്കുക, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കേസുകൾ, അടിപിടി തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ക്രിമിനൽക്കേസുകളിൽ പ്രതികളാവുകയും, തുടർന്ന് വർഷങ്ങളായി വിചാരണ നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്നവരെയും കടക്കാൻ ശ്രമിക്കുന്നവരെയും പിടികൂടാനായി നടത്തുന്ന ഓപ്പറേഷൻ സുദർശന യിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പ്രത്യേക അന്വേഷണ സംഘങ്ങളാണ് 58 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ടായ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായി ഉൾപ്പെട്ട് നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി ഒളിവിൽ പോയ പ്രതികൾക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം 2025 വർഷത്തിൽ 253 ലുക്കൗട്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു. ഒമാൻ, ഷാർജ, ദുബായ്, തായ്‌ലൻഡ്, നേപ്പാൾ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ നാട്ടിലേക്ക് കടക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നെടുമ്പാശ്ശേരി, കോഴിക്കോട്, ഹൈദരാബാദ്, മുംബൈ, നേപ്പാൾ, ഡൽഹി, ബാംഗ്ലൂർ, കോയമ്പത്തൂർ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളിൽ എത്തിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞ് വെച്ച് വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് നെ അറിയിച്ചത്. തുടർന്ന് അന്വേഷണ സംഘത്തെ അതാത് എയർപോർട്ടുകളിലേക്ക് അയച്ച് പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനുകളിൽ എത്തിച്ച് നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ വിവിധ കോടതികളിൽ ഹാജരാക്കി.അറസ്റ്റിലായവരിൽ 2002 വർഷത്തിൽ കേസ്സിലുൾപ്പെട്ട ഒരു പ്രതിയും, 2003 വർഷത്തിൽ കേസിലുൾപ്പെട്ട ഒരു പ്രതിയും, 2011 വർഷത്തിൽ കേസിലുൾപ്പെട്ട മൂന്ന് പ്രതികളും, 2012 വർഷത്തിൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2018 വർഷത്തിൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2019 വർഷത്തിൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2020 വർഷത്തിൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2021 വർഷത്തിൽ കേസിലുൾപ്പെട്ട അഞ്ച് പ്രതികളും, 2022 വർഷത്തിൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2023 വർഷത്തിൽ കേസിലുൾപ്പെട്ട നാല് പ്രതികളും, 2024 വർഷത്തിൽ കേസിലുൾപ്പെട്ട പതിനൊന്ന് പ്രതികളും, 2025 വർഷത്തിൽ കേസിലുൾപ്പെട്ട ഇരുപത്തിനാല് പ്രതികളുമാണ് ഉള്ളത്.

+ There are no comments

Add yours